nirmanodgadanam

പുതുക്കാട്: എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഊരാംകുളം ലിഫ്ട് ഇറിഗേഷൻ റോഡിന്റെ നിർമ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ രോഹിത് മേനോൻ റിപ്പോർട്ട് അവതരിപ്പിച്ചു. അൽജോ പുളിക്കൻ, പി.സി. സുബ്രൻ എന്നിവർ സംസാരിച്ചു.