കൊടുങ്ങല്ലൂർ : സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം 2024 പുരസ്‌കാരം കൊടുങ്ങല്ലൂർ സ്വദേശി ഡോ. ഹിബയ്ക്ക്, കൈതപ്രം ദാമോദരൻ നമ്പൂതിരി സമ്മാനിക്കും. വയനാട് ദുരന്ത ഭൂമിയിലെ മൂന്നാഴ്ചക്കാലത്തെ പരിചരണവും സാന്ത്വനവും കരുതലും കാരുണ്യവുമാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. ശനിയാഴ്ച രാവിലെ പത്തിന് കൊടുങ്ങല്ലൂർ ഐ.എം.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത്, എസ്.എച്ച്.ആർ.പി.സി വൈസ് പ്രസിഡന്റ് പ്രൊഫ. വേണുഗോപാൽ, ഇ.ടി. ടൈസൺ എം.എൽ.എ, ഡോ. ജോസ് ഊക്കൻ, ഐ.എം.എ പ്രസിഡന്റ് ഡോ. മാർട്ടിൻ, ഡോ. പി.എ. ഷാജി തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഡേവിഡ് കാഞ്ഞിരത്തിങ്കൽ അറിയിച്ചു.