 
കയ്പമംഗലം: ഒക്ടോബർ 15 മുതൽ 18 വരെ നടക്കുന്ന വലപ്പാട് ഉപജില്ലാ സ്‌കൂൾ കലോത്സവം ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും കയ്പമംഗലം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ഓഫീസ് ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ലോഗോ പ്രകാശനം ചലച്ചിത്രതാരം സുരേഷ് ബാബുവും പിന്നണി ഗായിക കലാമണ്ഡലം നിസരി നന്ദനും ചേർന്ന് നിർവഹിച്ചു. ഇ.ജി. സജിമോൻ, സി.എസ്. സലീഷ്, ആർ.കെ. ബേബി, ദേവിക ദാസൻ, പി.കെ. സുകന്യ, അമ്പിളി, രശ്മി എന്നിവർ സംസാരിച്ചു.