maoist

തൃശൂർ: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് പത്ത് വർഷത്തോളമായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രൂപേഷിന്റെ ശിക്ഷാകാലാവധി തീരാൻ മാസങ്ങൾ ബാക്കി നിൽക്കെ, ജയിൽ മോചനം തടയാൻ പുതിയ കേസുകൾ ചുമത്താൻ നീക്കമെന്ന് ആരോപണം.

കോഴിക്കോട് ചൂരണിമലയിലെ ക്വാറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് എടുത്തതെന്ന് ഭാര്യ പി.എ. ഷെെന ഫേസ്ബുക്കിൽ കുറിച്ചു.

രൂപേഷിനെ 2015ൽ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റുചെയ്തതിനുശേഷം രണ്ടു വർഷത്തിനുള്ളിൽ പല ഘട്ടങ്ങളിലായി നൂറോളം ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. 43 ഓളം കേസുകൾ ചുമത്തി. ഇതിലെല്ലാം ജാമ്യം ലഭിച്ചു. 2015ൽ അറസ്റ്റു ചെയ്യപ്പെട്ട കാലത്ത് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയത് സംശയകരമാണെന്നാണ് ആരോപണം.