മാള: മുൻ സംസ്ഥാന നേതാവ് കാട്ടത്തറ വേലായുധന്റെ ഏഴാം ചരമദിന അനുസ്മരണം പാറപ്പുറത്ത് കെ.പി.എം.എസ് മാള യൂണിയൻ (ടി.വി. ബാബു വിഭാഗം) കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. സംഘടനാ സെക്രട്ടറി ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനയൻ മംഗലപ്പിള്ളി അദ്ധ്യക്ഷനായി. ഇ.കെ. മോഹൻദാസ്, പി.സി. ബാബു, തങ്കമ്മ വേലായുധൻ, ഇ.വി. ഹരിഹരൻ, എ.പി. സ്വാമിനാഥൻ, സുനിൽ മാട്ടിന്മേൽ എന്നിവർ പ്രസംഗിച്ചു.