തൃശൂർ: ഹൃദയദിനാചരണത്തിന്റെ ഭാഗമായി തൃശൂർ കാർഡിയാക് ക്ലബ് ആഭിമുഖ്യത്തിൽ വാക്കത്തോണും സൗജന്യ കാർഡിയോളജി ക്യാമ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 29ന് രാവിലെ എഴിന് തെക്കെ ഗോപുര നടയിൽ ഐ.എം.എ പ്രസിഡന്റ് ഡോ. ജോർജ് ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് പാലസ് റോഡ് വഴി ജവഹർ ബാലഭവനിൽ സമാപിക്കും. 125 പേർക്ക് ജവഹർ ബാലഭവനിൽ സൗജന്യ കാർഡിയാക് പരിശോധന സംഘടിപ്പിക്കും. 9.30ന് നടക്കുന്ന ബോധവത്കരണ ക്ലാസ് കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഡോ. സി.പി. കരുണാദാസ്, ഡോ. കിരൺ ജേക്കബ്, ഡോ. ടി.വി. മണികണ്ഠൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.