ആനന്ദപുരം: ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ശുചിമുറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.എം. ജോൺസൻ അദ്ധ്യക്ഷനായി. ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.വൃന്ദാകുമാരി, എ.എസ്. സുനിൽകുമാർ, നിജി വൽസൻ, ശ്രീജിത്ത് പട്ടത്ത് എന്നിവർ പ്രസംഗിച്ചു.