ചെറുതുരുത്തി: ഗണപതി കോവിൽ കെട്ടിടം പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മ രംഗത്ത്.
ഉടമസ്ഥനെ തെറ്റിദ്ധരിപ്പിച്ച് സ്ഥലം തീറുവാങ്ങി ക്ഷേത്രം പിന്നിലേക്ക് മാറ്റി ആധുനിക ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജനകീയ കൂട്ടായ്മ ആരോപിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. നടപടി സ്വീകരിക്കുന്നതിന് ഗണപതി കോവിൽ സംരക്ഷണ സമിതി എന്ന പേരിൽ ഹൈന്ദവ വിശ്വാസികളുടെ സംഘടനയാണ് രൂപീകരിച്ചത്. ടി.എൻ. സുകുമാരൻ(പ്രസിഡന്റ്), ടി.ജയകുമാർ( സെക്രട്ടറി), പി.കെ.വനോദ് (ട്രഷറർ), എ.സി.മുരളീധരൻ( വൈസ് പ്രസിഡന്റ്), ദേവാനന്ദകുമാർ( ജോയിൻ സെക്രട്ടറി), കെ.ടി. മുരളീധരൻ,കെ.നാരായണൻ, കെ.കെ.രാജൻ എന്നിവർ രക്ഷാധികാരികളായി ഇരുപത്തൊന്ന് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.