തൃശൂർ: കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം 29ന് തൃശൂർ ഹയാത്ത് റീജൻസിയിൽ നടക്കും. ഉച്ചയ്ക്ക് 2.30ന് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷാജു ചിറയത്ത് അദ്ധ്യക്ഷനാകും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി വിനോദ് കുമാർ മുഖ്യാതിഥിയാകും. സ്വർണം, ഡയമണ്ട്, ജ്വല്ലറി മെഷിനറി ഇൻഡസ്ട്രിയൽ മേഖലയിൽ അവാർഡുകൾക്ക് അർഹരായ ജോസഫ് അക്കര (അക്കര ഗോൾഡ്), എൻ.എം. സമർ (ത്യോഹാർ ഡയമണ്ട്‌സ്), സുനിത ആഷ്‌ലിൻ (എം.ഡി, ആഷ്‌ലിൻ ചെമ്മണ്ണൂർ, ഇൻസ്ട്രമെന്റ്‌സ്) എന്നിവരെ ആദരിക്കും. സമ്മേളനത്തോട് അനുബന്ധിച്ചു രാവിലെ പത്തുമുതൽ നടക്കുന്ന സ്വർണം, വെള്ളി, വജ്രം പ്രദർശനമായ പൂരം 2 പ്രദർശനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസൺ എം.എൽ.എ മുഖ്യാതിഥിയാകും. എസ്.എസ്.എൽ.സി, പ്ലസ്ടു അവാർഡ് ദാനവും ഹിൽടൺ ജയിംസ് അവതരിപ്പിക്കുന്ന സെമിനാറുമുണ്ടാകും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഷാജു ചിറയത്ത്, ജനറൽ സെക്രട്ടറി പി.എം. റഫീക്ക്, പി.ജെ. ജോഷി, അബ്ദുൾ അസീസ്, ഇസ്മയിൽ മിസി എന്നിവർ പങ്കെടുത്തു.