1

തൃശൂർ: തൃശൂർ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 5ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. സംഘാടന സമിതി രൂപീകരണയോഗം ഇന്ന് രാവിലെ 11ന് തൃശൂർ മോഡൽ ഗേൾസ് ഹയ ർസെക്കൻഡറി സ്‌കൂളിൽ ചേരും. പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷത വഹിക്കും. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയാകും.