പുതുക്കാട് : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ടൂറിസം സർക്യൂട്ടുകളിൽ ആദ്യത്തെ വൈൽഡ് സർക്യൂട്ട് ഉദ്ഘാടനം ലോക വിനോദ സഞ്ചാര ദിനമായ ഇന്ന്. രാവിലെ 9.30 ന് അളഗപ്പനഗർ പഞ്ചായത്ത് കമ്മ്യൂണിറ്റ് ഹാളിൽ കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡി.ടി.പി.സി ചെയർമാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷനാകും. വി.എസ്. പ്രിൻസ്, മേയർ എം. കെ. വർഗീസ്, എം. ആർ. രഞ്ജിത്ത്, കെ. രാജേശ്വരി, പി.എൻ. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും. ചിമ്മിനി ഡാമും ചിമ്മിനി വനപ്രദേശവും ഉൾപ്പെടുന്നതാണ് സർക്യൂട്ട്. ചൂരതള വെള്ളച്ചാട്ടവും കുട്ടവഞ്ചിയാത്രയും ആസ്വദിച്ച ശേഷം ബാംബു റിസർച്ച് സെന്ററും മരോട്ടിച്ചാൽ വെളളച്ചാട്ടവും പീച്ചി ഡാമും കണ്ട് തിരിച്ച് വരുന്ന വിധത്തിലാണ് സർക്യൂട്ട്.