അന്നമനട: ഉപജില്ലാ കായികോത്സവത്തിന്റെ ഭാഗമായി കായിക അദ്ധ്യാപകരില്ലാത്ത സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏഴു ദിവസത്തെ പരിശീലനക്ക്യാമ്പ് സംഘടിപ്പിച്ചു. കായിക പരിശീലകരായ സി.ഐ. മജീദ്, രമേശ്, ജിതേഷ്, കബീർ എന്നിവർ നേതൃത്വം നൽകി. സമാപനവും സർട്ടിഫിക്കറ്റ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. നീറ്റ ജലാറ്റിൻ ഹെഡ് പോളി സെബാസ്റ്റ്യൻ, മഞ്ജു സതീശൻ, കെ.കെ. രവി നമ്പൂതിരി, ടെസി ടൈറ്റസ്, ഷീജ നസീർ എന്നിവർ പങ്കെടുത്തു.