 
തൃശൂർ: തെക്കെമഠത്തിൽ ദുർഗാഷ്ടമി ദിവസം പതിവുള്ള വാക്യാർത്ഥസദസിനോട് അനുബന്ധിച്ചു നൽകി വരാറുള്ള സംസ്‌കൃത പണ്ഡിതനുള്ള സുവർണമുദ്ര ഇക്കൊല്ലം പ്രൊഫ. ചിന്തല പാഠി സത്യനാരായണശാസ്ത്രികൾക്ക്. ആന്ധ്ര സ്വദേശിയായ ശാസ്ത്രി പ്രഗത്ഭ പണ്ഡിതനായ ഗോഡാ സുബ്രഹ്മണ്യ ശാസ്ത്രികളുടെ കീഴിൽ ഗുരുകുല സമ്പ്രദായത്തിൽ പഠിച്ച് വ്യാകരണം, അദ്വൈതം, ന്യായം എന്നീ വിഷയങ്ങളിൽ അവഗാഹം നേടിയ പണ്ഡിതനാണ്. ഇപ്പോൾ കാലടി സംസ്‌കൃത സർവകലാശാലയിൽ വ്യാകരണം പ്രൊഫസറാണ്. ഒക്ടോബർ 10ന് വ്യാഴാഴ്ച രാവിലെ 10ന് തെക്കെമഠം സരസ്വതീമണ്ഡപത്തിൽ വച്ച് നൽകും. ഡോ. രാമകൃഷ്ണ ഭട്ട് അദ്ധ്യക്ഷനാകും. തെക്കെമഠം മൂപ്പിൽ സ്വാമിയാർ സുവർണ്ണ മുദ്ര സമ്മാനിക്കും.