
തൃശൂർ: എ.ടി.എമ്മിലെ കാമറകളിൽ സ്‌പ്രേ അടിച്ച് കാഴ്ച തടസപ്പെടുത്തി, ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം മെഷിൻ തകർത്തു....ക്രൈം സീനും മോഡ് ഒഫ് ഓപ്പറാണ്ടിയും പരിശോധിച്ച കേരള പൊലീസ് സ്‌പോട്ടിൽ ഉറപ്പിച്ചു, ഇത് കേരളത്തിന് പുറത്തുളള പ്രൊഫഷണൽ ടീം തന്നെ.
ഇത്ര വലിയൊരു കുറ്റകൃത്യത്തിന് ശേഷം പ്രതികൾ സംസ്ഥാനം വിടാനാണ് സാദ്ധ്യതയെന്നും മനസിലാക്കി. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സമീപ സംസ്ഥാനങ്ങളിലേക്ക് ജാഗ്രതാ നിർദേശം കൈമാറിയത്.
സമീപത്തുള്ള സി.സി.ടി.വി കാമറകളിൽ നിന്നാണ് മുഖം മൂടി സംഘമാണെന്ന് ബോധ്യമായി. കൃത്യമായ ആസൂത്രണം നടത്തി എത്തിയ കേരളത്തിനുള്ള പുറത്തുള്ള സംഘത്തെക്കുറിച്ചും അവർ ചെയ്യുന്ന
കവർച്ചകളുടെ രീതിയെക്കുറിച്ചും വ്യക്തമായി പൊലീസ് മനസിലാക്കി. പക്ഷേ, കണ്ടെയ്‌നറിലേക്ക് കാർ കയറ്റി രക്ഷപ്പെട്ടതിനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.
പ്ലാൻ പൊളിച്ച അപകടം
കേരളം വിട്ട പ്രതികളുടെ വാഹനം തമിഴ്‌നാട് സന്യാസി പാളയത്തിന് സമീപത്ത് വച്ച് വാഹനങ്ങളുമായി അപകടമുണ്ടാവുന്നിടത്താണ് കവർച്ചാസംഘത്തിന്റെ പ്ലാനുകൾ പൊളിഞ്ഞത്. അപകടത്തിന് ശേഷം നിറുത്താതെ പോയ വാഹനത്തെ പിന്തുടർന്നതോടെ പ്രതികൾ പൊലീസിനെ അക്രമിക്കുകയായിരുന്നു. രാജസ്ഥാൻ രജിസ്‌ട്രേഷനിലുള്ളതായിരുന്നു ഇവർ സഞ്ചരിച്ച കണ്ടെയ്‌നർ.
കൊള്ളയടിക്കൽ പദ്ധതി
രണ്ട് മണിക്കൂറിനുള്ളിൽ 20 കിലോമീറ്റർ പരിധിയിലെ 3 എ.ടി.എമ്മുകളിൽ കവർച്ച
എ.ടി.എമ്മുകളിൽ പണം നിറച്ചെന്ന് മനസിലാക്കിയശേഷം കവർച്ച ഏറ്റുമുട്ടലുണ്ടാകുമെന്ന് മുൻകൂട്ടികണ്ട് തോക്ക് അടക്കമുള്ള ആയുധങ്ങൾ കരുതി ബംഗളൂരുവിലേക്ക് കടന്ന് പൊലീസിൽ നിന്ന് രക്ഷപ്പെടൽ