കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ബൈപാസിലെ സി.ഐ ഓഫീസ് ജംഗ്ഷൻ സിഗ്‌നലിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് നഗരത്തിൽ ഒരു ദിവസം ഹർത്താൽ നടത്തും. ഏതുദിവസം ഹർത്താൽ വേണമെന്ന് പിന്നീട് നിശ്ചയിക്കും. എലിവേറ്റ് ഹൈവേ കർമ്മ സമിതി നടത്തുന്ന സമരം കൂടുതൽ ശക്തമാക്കാൻ ഇതു സംബന്ധിച്ച് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി. ഒക്ടോബർ രണ്ടിന് കൊടുങ്ങല്ലൂരിലെത്തുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യന് മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ നിവേദനം നൽകും. യോഗം നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടികളെക്കുറിച്ച് പി. സുരേഷ് വിശദീകരിച്ചു. ആർ.എം. പവിത്രൻ അദ്ധ്യക്ഷനായി. അഡ്വ. കെ.കെ. അൻസാർ, ടി.എസ്. സജീവൻ, സി.സി. വിപിൻചന്ദ്രൻ, ടി.പി. പ്രഭേഷ്, ഐ.എസ്. സാബു, വേണു വെണ്ണറ, ധന്യ ഷൈൻ, വി.ജി. പ്രഥമകുമാർ, ശാലിനി വെങ്കിടേഷ്, സുമേഷ്, പരമേശ്വരൻകുട്ടി, പ്രദീപ് പോളക്കുളത്ത്, പി.വി. രമണൻ, കെ.സി. ജയൻ, പി.ജി. നൈജി, പുഷ്‌കല വേണുരാജ്, എം.സി. പ്രേമലാൽ തുടങ്ങിയവർ സംസാരിച്ചു.