nilam
നിലം നികത്തൽ തടഞ്ഞു.

കടങ്ങോട്: പന്നിത്തടം-നീണ്ടൂർ തങ്ങൾപ്പടിയിലെ നിലം നികത്തൽ തടഞ്ഞ് എരുമപ്പെട്ടി പൊലീസും പഞ്ചായത്ത് റവന്യൂ വകുപ്പ് അധികൃതരും. കിഫ്ബി റോഡ് പണിയുടെ ഭാഗമായി കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ മണ്ണാണ് ലേല നടപടികൾ നടത്താതെ സ്വകാര്യ വ്യക്തികൾക്ക് വിൽപ്പന നടത്തിയത്. നികത്തിയ നിലം പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത് വില്ലേജ് അധികൃതർ ഹോട്ടൽ ഉടമയ്ക്കും കിഫ്ബിക്കും നോട്ടീസ് നൽകി. കടങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജൽ ജീവൻ പദ്ധതിയുടെ മണ്ണ് ഉപയോഗിച്ച് വ്യാപകമായി നിലം നികത്തുന്നതായി പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കിഫ്ബിയുടെ മണ്ണ് ഉപയോഗിച്ച് നിലം നികത്തുന്നതെന്ന് ആരോപണമുണ്ട്.