കൊടുങ്ങല്ലൂർ : കുരുംബ ഭഗവതി ക്ഷേത്രത്തിന്റെതായി പുറത്തെ ചുറ്റുമതിൽക്കെട്ടിനുള്ളിൽ ശ്രീകോവിൽ ഉൾപ്പെടെയുള്ള അവശേഷിക്കുന്ന ഭൂമിയുടെ തണ്ടപ്പേര് മാറിയ സംഭവം ഒന്നരക്കൊല്ലമായിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് വ്യക്തമാക്കണമെന്ന് ക്ഷേത്രരക്ഷാവേദി. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ദേവസ്വം വക എന്നാക്കി സുരക്ഷിതമാക്കാൻ വേണ്ടതായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ക്ഷേത്രരക്ഷാവേദി ചെയർമാൻ ഡോ. പി. വിവേകാനന്ദൻ, കൺവീനർ സി.എം. ശശീന്ദ്രൻ എന്നിവർ പറഞ്ഞു.