theft

തൃശൂർ: കേരളത്തിൽ നിന്ന് മൂന്നു എ.ടി.എമ്മുകൾ തകർത്ത് ലക്ഷങ്ങളുമായി മുങ്ങിയ കവർച്ചാ സംഘത്തെ പിടികൂടിയത് സാഹസികമായ എൻകൗണ്ടറിലൂടെ. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി സഞ്ചരിച്ചിരുന്ന സംഘത്തെ അതിസാഹസികമായാണ് തമിഴ്നാട് പൊലീസ് നേരിട്ടത്.
പച്ചപ്പാളയത്തിന് സമീപം ലോറി പിടികൂടി കണ്ടെയ്‌നർ തുറന്നപ്പോൾ ആയുധധാരികളായ കവർച്ചക്കാർ പൊലീസിനെ ആക്രമിച്ചു. ഭാഗ്യം കൊണ്ടാണ് പൊലീസിലെ പലരും രക്ഷപ്പെട്ടത്. ഇതേത്തുടർന്ന് കണ്ടെയ്‌നർ ലോറി വനമേഖലയിലേക്ക് മാറ്റി കണ്ടെയ്‌നറിൽ ഉണ്ടായിരുന്ന മോഷ്ടാക്കളെ സാഹസികമായി പുറത്തിറക്കുകയായിരുന്നു. നാമക്കൽ പൊലീസ് സൂപ്രണ്ട് രാജേഷ് കണ്ണന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സാണ് പ്രതികളെ കീഴടക്കിയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയത് വൻ ജനക്കൂട്ടം. കവർച്ചാ സംഘമാണെന്ന് അറിഞ്ഞതോടെ നിയന്ത്രണം വിട്ട ജനക്കൂട്ടം ഇവർക്ക് നേരെ തിരിഞ്ഞെങ്കിലും പൊലീസ് തടഞ്ഞു. ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.