gramika

മാള: സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ടൗൺ ഹാളുകളും കമ്യൂണിറ്റി ഹാളുകളും സാംസ്‌കാരിക നിലയങ്ങളും സാംസ്‌കാരിക പരിപാടികൾക്ക് സൗജന്യമായി വിട്ടുനൽകണമെന്ന്‌ കേന്ദ്ര കലാസമിതി മേഖലാ സംഗമം. സംഗീത നാടക അക്കാഡമി കലാസമിതികൾക്ക് നൽകിയിരുന്ന ഗ്രാന്റ് പുനഃസ്ഥാപിക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക ബഡ്ജറ്റിൽ സാംസ്‌കാരിക പരിപാടികൾക്ക് ഫണ്ട് വകയിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരള സംഗീത നാടക അക്കാഡമിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മാള, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര മേഖലകളിലെ കലാസമിതികളുടെ സംഗമം സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു. കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടന്ന യോഗത്തിൽ ജില്ലകേന്ദ്ര കലാസമിതി സെക്രട്ടറി അഡ്വ. വി.ഡി. പ്രേംപ്രസാദ് അദ്ധ്യക്ഷനായി.

അക്കാഡമി ഭരണ സമിതി അംഗം സജു ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. കിട്ടൻ, അയ്യപ്പക്കുട്ടി ഉദിമാനം, പി.ടി. വിൽസൺ, അന്നമനട ബാബുരാജ്, കാട്ടൂർ രാമചന്ദ്രൻ, രമേഷ് കൊടകര, സുരേഷ് മുട്ടത്തി, വി.ആർ. ഭാസ്‌കരൻ, പി.ഡി. ദിനേശ് എന്നിവർ സംസാരിച്ചു. മുപ്പതോളം കലാസമിതികളുടെ പ്രതിനിധികൾ പങ്കെടുത്തു. സെക്ടറൽ കമ്മിറ്റി ഭാരവാഹികളായി പി.കെ. കിട്ടൻ (പ്രസിഡന്റ്), പി.ടി. വിൽസൺ (സെക്രട്ടറി), ടി.എസ്. പുഷ്പൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.