1

തൃശൂർ: സംസ്ഥാന സീനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പ് ഒക്ടോബർ ഒന്നിന് തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സെപക് താക്രോ അസോസിയേഷൻ കേരളയും തൃശൂരും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ലീഗ് കം നോക്കൗട്ട് ഫോർമാറ്റിലാണ് മത്സരം. എല്ലാ ജില്ലകളിൽ നിന്നും പുരുഷ, വനിതാ ടീമുകൾ പങ്കെടുക്കും. കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. കമ്മിഷണർ ആർ.ഇളങ്കോ സമ്മാന വിതരണം നിർവഹിക്കും. മൂന്നാം തവണയാണ് തുടർച്ചയായി തൃശൂർ സംസ്ഥാന ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. ജേഴ്‌സി പ്രകാശനവും നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ, ഇഗ്‌നി മാത്യു, എം.കെ.പ്രേം കൃഷ്ണൻ, കെ.സി.പ്രവീൺ, പി.ടി.വിനു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.