c

തൃശൂർ: വന്യജീവി അതിക്രമങ്ങൾക്ക് തടയിടാൻ വനംവന്യജീവി കേന്ദ്ര നിയമം ഭേദഗതി ചെയ്യുക, വനവും ജനവാസമേഖലയും വേർതിരിക്കുന്നതിന് മതിലുകളും വേലികളും ട്രഞ്ചുകളും സ്ഥാപിക്കുക, വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും കൃഷി നശിച്ചവർക്കും കാലോചിതമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അരലക്ഷം പേർ ഒപ്പിട്ട നിവേദനം കളക്ടർ അർജുൻ പാണ്ഡ്യന് കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി. മൊയ്തീൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കൈമാറി. കേന്ദ്ര സർക്കാരിന് സമർപ്പിക്കാനാണ് ഭീമ ഹർജി നൽകിയത്. കർഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം എം.എം. അവറാച്ചൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി, ജില്ലാ വൈസ് പ്രസിഡന്റ് ഗീത ഗോപി, ടി.ജി. ശങ്കരനാരായണൻ, കെ.ആർ. ഗോപിനാഥ് എന്നിവർ പങ്കെടുത്തു.