p-t-devies

കൊമ്പൊടിഞ്ഞമാക്കൽ: കൊമ്പടിഞ്ഞാമക്കൽ ജംഗ്ഷന് കാമറയുടെ സുരക്ഷയൊരുക്കി വ്യാപാരി വ്യവസായി ഏകോപന സമിതി കൊമ്പൊടിഞ്ഞമാക്കൽ യൂണിറ്റ് തോംസൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സഹകരണത്തോടെ ഒരു ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ഏഴ് സി.സി.ടി.വി ക്യാമറകളുടെ ഉദ്ഘാടനം ആളൂർ പൊലീസ് എസ്.എച്ച്.ഒ: കെ.എം. ബിനീഷ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ജോളി അദ്ധ്യക്ഷനായി.

തോംസൺ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ പി.ടി. ഡേവീസ് മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി പി.പി. ജോഷി, ട്രഷറർ ജോമോൻ പോണോളി, അനിൽ ഊക്കൻ, ആന്റു ജോസ്, പി.എൽ. ജോബി, കെ.ജെ. വിൽസൺ, ഷാന്റി ഉണ്ണിക്കൃഷ്ണൻ, ടി.ജി. അശോകൻ, പി.വി. ജോയ് ആന്റണി, കെ.പി. സുരേന്ദ്രൻ, പ്രിജോ ആന്റണി, സിനി അനിൽ, നജ്മ സലാം, എൻ.ജി. അറുമുഖൻ, പി.വി. ജോയ്, സിബി പുല്ലുപറമ്പിൽ എന്നിവർ പങ്കെടുത്തു.