തൃപ്രയാർ: നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രത്തിൽ നാഗപൂജയും നൂറും പാലും നൽകലും നടന്നു. ആയില്യം നക്ഷത്രത്തിൽ രാവിലെ നാഗങ്ങൾക്ക് വിശേഷാൽ പൂജകൾ, നാഗപൂജ, നൂറും പാലും നൽകൽ, പ്രസാദ വിതരണം എന്നിവയുണ്ടായി. ക്ഷേത്രം മേൽശാന്തി എൻ.എസ്. ജോഷി മുഖ്യകാർമ്മികനായി. ക്ഷേത്രം പ്രസിഡന്റ് ഇ.കെ. സുരേഷ്, സുരേഷ് ഇയ്യാനി, ട്രഷറർ ഇ.എൻ.ടി. സ്‌നിതീഷ്, വൈസ് പ്രസിഡന്റ് ഐ.ആർ. രാജു, ജോയിന്റ് സെക്രട്ടറി ഇ.എൻ. പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി.