കയ്പമംഗലം: പെരിഞ്ഞനം യു.പി സ്‌കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നു. നിർമ്മാണത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. 1.3 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഇ.ടി. ടൈസൺ എം.എൽ.എ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
2024 ഒക്ടോബർ അഞ്ചിന് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മുഖമന്ത്രി ഓൺലൈനായി നിർവഹിക്കും. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയാകും. പഞ്ചായത്ത് അസി. എൻജിനിയർ പി.എ. ഇക്ബാൽ പദ്ധതി വിശദീകരിച്ചു. പ്രധാന അദ്ധ്യാപിക ഖദീജാബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അബ്ദുൾ നാസർ, സൈദ മുത്തുകോയ തങ്ങൾ, ഹേമലത മുത്തുകുട്ടൻ, കെ.എം. കരീം, സജി മോൾ, ഇ.ആർ. ജോഷി എന്നിവർ സംസാരിച്ചു.