തൃശൂർ: കിലയുടെ 34 വർഷങ്ങളുടെ ഓർമ്മ പുതുക്കലിനായി കില ക്യാംപസിൽ സംഘടിപ്പിച്ച ഫലവൃക്ഷത്തൈ നടൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. പ്ലാവ്, മാവ്, സപ്പോട്ട, സീതപ്പഴം, മര മുന്തിരി, കാറ്റ് ഫ്രൂട്ട്, ദുരിയാൻ ചക്ക, മിറാക്കിൾ ഫ്രൂട്ട് തുടങ്ങി 34 ഫലവൃക്ഷ തൈകളാണ് നട്ടത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കൊച്ചി മേയർ എം.അനിൽകുമാർ, ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം.കൃഷ്ണദാസ്, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ.ജിജു പി.അലക്‌സ്, കില ഡയറക്ടർ ജനറൽ എ.നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.