1

തൃശൂർ: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ റാലിയുടെ ഫ്‌ളാഗ് ഒഫും തൃശൂർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ സതീഷ് കുമാർ നിർവഹിച്ചു. വില്ലടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.വി.കെ.മിനി അദ്ധ്യക്ഷയായി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കെ.എൻ.സതീഷ് വിഷയാവതരണം നടത്തി.

'പേവിഷബാധ പ്രതിരോധം: തടസങ്ങളുടെ അതിരുകൾ മറികടക്കാം' എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പാലക്കാട് മിസ്റ്റിക് ഇറ കലാകാരൻ ശരവണൻ പാലക്കാട് പേവിഷബാധ ബോധവത്കരണ മാജിക് ഷോ അവതരിപ്പിച്ചു.