കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി നായ്ക്കുളം ശാഖയിൽ ഗുരുസമാധിയോട് അനുബന്ധിച്ച് മംഗലത്ത് അശോകൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ഗുരുപൂജ, അർച്ചന, സമൂഹ പ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾ നടന്നു. ശാഖാ വനിതാസംഘം കോ-ഓർഡിനേറ്റർ രൂപ സുലഭൻ നേതൃത്വം നൽകി. ചടങ്ങിൽ മാള എസ്.എൻ.ഡി.പി യോഗം ഡോ. പൽപ്പു മെമ്മോറിയൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ എം.പി. ശ്രീലത പ്രഭാഷണം നടത്തി. പ്രസിഡന്റ് സി.ആർ. രാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി വിജയകുമാർ പുഞ്ചപ്പറമ്പിൽ, യൂണിയൻ കൗൺസിൽ അംഗം ശ്രീജീവ്കുമാർ എന്നിവർ പങ്കെടുത്തു.