
തൃശൂർ : എ.ഡി.ജി.പി - ആർ.എസ്.എസ് കൂട്ടുകെട്ടിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി തെക്കേ ഗോപുര നടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷത വഹിച്ചു.
സംഗമത്തിൽ ബെന്നി ബഹന്നാൻ എം.പി, ടി.എൻ.പ്രതാപൻ, എ.പി.അനിൽകുമാർ എം.എൽ.എ, എം.ലിജു, ടി.യു.രാധാകൃഷ്ണൻ, ഷാനിമോൾ ഉസ്മാൻ, വി.ടി.ബലറാം, വി.പി.സജീന്ദ്രൻ, പി.എം.നിയാസ്, അബ്ദുൾ മുത്തലിഫ്, എം.പി.വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലശ്ശേരി, കെ.കെ.കൊച്ചുമുഹമ്മദ്, രമ്യ ഹരിദാസ്, അഡ്വ.ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എൻ.കെ.സുധീർ, ജോൺ ഡാനിയൽ, എ.പ്രസാദ്, സി.സി.ശ്രീകുമാർ, ശശി ബാലകൃഷ്ണൻ, ഐ.പി.പോൾ, സി.ഒ.ജേക്കബ്, നിജി ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.