ചെറുതുരുത്തി: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. പൈങ്കുളം വാഴാലിക്കാവ് കടവിൽ കുളിക്കാൻ ഇറങ്ങിയ ചങ്ങനാശ്ശേരി അച്ചംബിൽ മാത്യുവിന്റെ മകൻ ജസ്റ്റിൻ മാത്യു(35)വിനെയാണ് കാണാതായത്. ശനിയാഴ്ച അഞ്ചുമണിയോടെയാണ് സംഭവം. കിള്ളിമംഗലം ഉതുവടിയിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ജസ്റ്റിൻ. ഷൊർണൂർ ഫയർ ആൻഡ് റെസ്‌ക്യൂ ടീമും ചെറുതുരുത്തി പൊലീസും തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. രാത്രി എട്ടുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ കൂടുതൽ ക്യൂബ ഡൈവേഴ്‌സിനെ ഉൾപ്പെടുത്തി തിരച്ചിൽ നടത്തുമെന്ന് ചെറുതുരുത്തി എസ്.ഐ, എ.ആർ. നിഖിൽ പറഞ്ഞു,