pina-

തൃശൂർ: വയനാട് ഉരുൾപൊട്ടലിനോട് അനുബന്ധിച്ച് ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നോൺ ജേർണലിസ്റ്റ് പെൻഷനേഴ്‌സ് യൂണിയൻ (കേരള) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എം. രാധ ചെക്ക് മുഖ്യമന്ത്രിക്ക് നൽകി. ജനറൽ സെകട്ടറി വി. ബാലഗോപാൽ, സംസ്ഥാന സെക്രട്ടറിമാരായ എം.കെ. സുരേഷ്, എം.കെ. കമലൻ, ജില്ലാ സെക്രട്ടറി എസ്. രാജശേഖരൻ നായർ എന്നിവർ സംബന്ധിച്ചു.