തൃശൂർ: കുമരപുരം- പണ്ടാരത്തിൽ സ്മൃതി സദസിനോടനുബന്ധിച്ചുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പണ്ടാരത്തിൽ കുട്ടപ്പമാരാർ പുരസ്‌കാരം പനമണ്ണ ശശിക്കും കുമരപുരം അപ്പുമാരാർ പുരസ്‌കാരം മദ്ദള പ്രമാണി എരവത്ത് അപ്പുമാരാർക്കും സമ്മാനിക്കും. പഞ്ചാരി ഗന്ധർവ്വൻ പെരുവനം നാരായണമാരാരുടെ പേരിൽ ഇത്തവണ ഏർപ്പെടുത്തിയ പുരസ്‌കാരം കിഴക്കൂട്ട് അനിയൻ മാരാർക്കും സമ്മാനിക്കുമെന്ന് തൃപ്രയാർ മോഹനമാരാരും ചെറുശ്ശേരി കുട്ടൻ മാരാരും അറിയിച്ചു. 15,151 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയുമാണ് മൂന്ന് പുരസ്‌കാരങ്ങൾക്കും നൽകുന്നത്.