വടക്കാഞ്ചേരി : ഓടുന്നതിനിടെ ഓട്ടോയുടെ മുൻ ടയർ ഊരിത്തെറിച്ചു. നിയന്ത്രണം വിട്ട വാഹനം അകമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലേക്ക് ഓടിക്കയറി. തൃശൂർ നഗരത്തിലോടുന്ന സൗത്ത് കൊണ്ടാഴി സ്വദേശി കൊട്ടത്ത് വീട്ടിൽ ബാബുവിന്റെ (55) ഓട്ടോയാണ് ഇന്നലെ രാവിലെ 6.15 ഓടെ അപകടത്തിൽപെട്ടത്.ഇടിയുടെ ആഘാതത്തിൽ റിക്ഷയുടെ മുൻവശവും, ക്ഷേത്രത്തിന് മുന്നിൽ നിറുത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും സുരക്ഷാവേലിയും തകർന്നു. ബാബുവിന്റെ തലയ്ക്ക് പരിക്കേറ്റു. വടക്കാഞ്ചേരി മേഖലയിൽ ടയറുകൾ പൊട്ടിയും, ഊരിത്തെറിച്ചും തുടർച്ചയായി മൂന്നാം ദിനമാണ് അപകടം നടക്കുന്നത്.