തൃശൂർ: പേ വിഷ ദിനാചരണത്തിന്റെ ഭാഗമായി 'റേബിസ് അതിരുകൾ തകർക്കുക' എന്ന വിഷയത്തെക്കുറിച്ച് കോർപറേഷനും കംപാഷൻ ഫൊർ ആനിമൽസ് വെൽഫയർ അസോസിയേഷനുമായി സഹകരിച്ച് സി.ഡി.എസ് അംഗങ്ങൾക്കായി അവബോധ ക്ലാസ് നടത്തി. കൗൺസിലർ അനീസ് അഹമ്മദ് അദ്ധ്യക്ഷനായി. നഗരസഭാ വെറ്റിനറി സർജൻ ഡോ. വീണ. കെ. അനിരുദ്ധൻ ഉദ്ഘാടനവും ചെയ്തു. യോഗത്തിൽ ഡോ. നിതിൻ പീറ്റർ, റാബിസ് ഫ്രീ കേരള പദ്ധതിയുടെ പ്രോജക്ട് മാനേജർ പ്രിൻസ് മാത്യു , ഡോ. സൗമ്യ ദാസ്, സി.ഡി.എസ് ചെയർപേഴ്‌സൺ റജില എന്നിവർ പ്രസംഗിച്ചു. 'കാവ' ജില്ല എഡ്യുക്കേഷൻ ഓഫീസർ സി.ആർ. രാജേഷ് സംസാരിച്ചു.