rk3

കയ്പമംഗലം: സി.പി.എം വഞ്ചിപ്പുര ബ്രാഞ്ച് സമ്മേളനം നാട്ടിക ഏരിയ കമ്മിറ്റിയംഗം ടി.എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വഞ്ചിപ്പുര ബീച്ച് ഗുളികൻ മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് നടന്ന ചടങ്ങിൽ കയ്പമംഗലം ബ്രാഞ്ച് അംഗം ഇ.കെ. സുനിൽകുമാർ അദ്ധ്യക്ഷനായി. കെ.കെ. തമ്പി, ടി.വി. സുരേഷ്, ആർ, ബി. ശക്തിധരൻ, ഐ.എസ്. കാസിം എന്നിവർ പങ്കെടുത്തു. കെ.കെ. ബാബുരാജനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.