sn-college
നാട്ടിക എസ്.എൻ കോളേജിൽ നടന്ന അദ്ധ്യാപക സംഗമത്തിൽ പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ അദ്ധ്യാപകരെ ആദരിക്കുന്നു.

തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിലെ കെമിസ്ട്രി ഡിപ്പാർട്ടു്‌മെന്റിലെ 1967 മുതലുള്ള അദ്ധ്യാപകരുടെ സംഗമം നടന്നു. കോളേജ് സ്ഥാപിതമായ 1967ൽ അദ്ധ്യാപകരായി ചേർന്ന ജലജ ടീച്ചറെയും കൃഷ്ണൻ സാറിനെയും ആദരിച്ചു. പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ അദ്ധ്യക്ഷയായി. സമ്മേളനത്തിൽ പ്രൊഫ. ശശിധരൻ, പ്രൊഫ. ഔസേപ്പ്, പ്രൊഫ. ജയലാൽ, ഡോ. സബിത, ഡോ. അജിത, ഡോ. രമ, ഡോ. കല, പ്രൊഫ. ആശ അനില, പ്രൊഫ. സുധ, പ്രൊഫ. ശോഭ, പ്രൊഫ. പുഷ്പ തുടങ്ങിയവർ പങ്കെടുത്തു.