 
എരുമപെട്ടി : നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ നവീകരിച്ച ഊട്ടുപുരയുടെ സമർപ്പണം നടന്നു. കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടർ പട്ടാഭിരാമൻ ഊട്ടുപുരയിലെ അടുക്കളയിൽ പാൽ കാച്ചി. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ദേവസ്വം ബോർഡ് മെമ്പർ എം.ബി.മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം കമ്മീഷണർ ഉദയകുമാർ, ക്ഷേത്രം തന്ത്രി കീഴ്മുണ്ടയ്യൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, കെ.കെ. കല, പി.ബി. ബിജു എന്നിവർ സംസാരിച്ചു. 30 വർഷമായി ഈ ഊട്ടുപുരയിൽ പാചകം നടത്തിയ പള്ളിമണ്ണ ഗണേഷ് സ്വാമിയെ ചടങ്ങിൽ ദേവസ്വം ബോർഡ് മെമ്പർമാർ ആദരിച്ചു. ഊട്ടുപുരയുടെ സീലിംഗ് വർക്കുകൾ ചെയ്തത് ബാലൻ കോയമ്പത്തൂർ എന്ന ഭക്തനും ഊട്ടുപുരയിലേക്ക് ആവശ്യമായ മേശ, കസേരകൾ എന്നിവ സമർപ്പിച്ചത് വിജയാ രാമസ്വാമിയുമാണ്.