taver
എയർടെൽ ടവർ നിർമാണം നിറുത്തി വെക്കണമെന്ന് നാട്ടുകാർ,

കടങ്ങോട്: കടങ്ങോട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ആദൂരിൽ നീളംകുന്ന് പരിസരത്ത് മൊബൈൽ കമ്പനിയുടെ ടവർ നിർമാണം നിറുത്തിവയ്ക്കണമെന്ന് നാട്ടുകാർ. പ്രദേശങ്ങളിലെ മുഴുവൻ വീട്ടിലെ കിണറിലും വെള്ളം ലഭിക്കുന്നത് ഈ കുന്നിലുള്ള ഭൂഗർഭജല കരുവിൽ നിന്നാണ്. മുൻകാലത്ത് ഹെലിപാഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർവേ നടത്തുകയും ആ സർവേയിൽ ഇതിനടിയിൽ വലിയ രീതിയിൽ ഭൂഗർഭജലമുണ്ടെന്ന് കണ്ടെത്തുകയും പദ്ധതി ഉപേക്ഷിക്കുകയും ചെയ്ത സ്ഥലത്താണ് ടവർ നിർമാണം.

ഉരുൾപൊട്ടലിന് സാദ്ധ്യതയുള്ള ഈ കുന്ന് ഖനനം ചെയ്യുകയോ താഴ്ചയിൽ ഉള്ള കുഴികൾ നിർമ്മിക്കുകയോ ചെയ്താൽ വലിയൊരു ദുരന്തത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. റഫീക്ക് തങ്ങൾ, ഷെഫീഖ് കിണറ്റിങ്ങൽ, എൻ. എ.മുഹമ്മദ്‌ റാഫി, എ. എച്ച്.അബൂ താഹിർ, സിദ്ധിക്ക് കിണറ്റിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.