pothottam

മുളങ്കുന്നത്തുകാവ് : കാർഷിക സംസ്‌കൃതിയുടെ ഓർമ്മപ്പെടുത്തലായി നാടിന്റെ ഐശ്വര്യത്തിനും കാർഷിക അഭിവൃദ്ധിക്കുമായി ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള സങ്കൽപ്പത്തിൽ തിരൂർ വടകുറമ്പക്കാവിൽ നടത്തിയ പോത്തോട്ട ഉത്സവം ഭക്തി സാന്ദ്രം. മുളങ്കുന്നത്തുകാവ് , കോലഴി, പോട്ടോർ, തിരൂർ ദേശക്കാരാണ് ഇത്തവണയും നാടിന്റെ അഭിവൃദ്ധിക്കായി പോത്തോട്ട മഹോത്സവം ഒരുക്കിയത്.
കീഴാളജനതയുടെ പിന്മുറക്കാർ പതിവു തെറ്റിക്കാതെ പോത്തോട്ടത്തിന് നേത്യത്വം നൽകി. ചെങ്ങാഴി വാര്യ കോമരം ടി.കെ. കുമാരൻ, നാല് ദേശക്കാരുടെ പ്രതിനിധികളായി, നരേന്ദ്രൻ കളപ്പുരയ്ക്കൽ, രാജൻ, വേണുഗോപാൽ, രാജു മുളങ്കുന്നത്തുകാവ് ടി.എ. ചന്ദ്രൻ എന്നിവർ നേത്വത്വം നൽകി. വടകുറുമ്പക്കാവ് ക്ഷേത്രം ഭാരവാഹികളായ അഡ്വ. പി.എസ്. ഈശ്വരൻ അയ്യർ, ഹരിദാസ് പാടാശ്ശേരി, ആർ.മഹേശ്വരൻ എന്നിവരും ഉണ്ടായിരുന്നു .