rk5
എസ് എൻ ഡി പി ശാഖയിൽ സ്വാഗത സംഘം രൂപീകകരണം നാടിക യൂണിയൻ വൈസ് പ്രസിഡണ്ട് സുധീപ് മറ്റർ ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു.

കയ്പമംഗലം: കയ്പമംഗലം എസ്.എൻ.ഡി.പി ദേവമംഗലം ശാഖയിൽ 58-ാമത് വാർഷിക സമ്മേളനവും കലോത്സവം സ്വാഗത സംഘവും രൂപീകരിച്ചു. നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ്.സുധീപ് കുമാർ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പറും യൂണിയൻ ബാലജനയോഗം കോ-ഓര്‌ഡിനേറ്ററുമായ പ്രകാശ് കടവിൽ മുഖ്യപ്രഭാഷണം നടത്തി, തുടർന്ന് ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. സി.കെ. രാമു (ചെയർമാൻ), സജ്നി ഗോകുൽ (കൺവീനർ), നൈന കൊച്ചുതാമി (വൈസ് ചെയർപേഴ്സൺ), ഭാസ്കരൻ മന്ത്രയിൽ (ജോയിന്റ് കൺവീനർമാർ), ധന്യരാധാകൃഷ്ണൻ ജയലക്ഷ്മി തിലകൻ, ഗീതസതീശ് (കലോത്സവം പ്രോഗ്രാം കോ-ഓര്‌ഡിനേറ്റർ) തുടങ്ങി 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ശാഖാ പ്രസിഡന്റ് ടി.വി.വിശ്വംഭരൻ അദ്ധ്യക്ഷനായി. ടി.എസ്. പ്രദീപ്, ടി. എം. രാധാകൃഷ്ണൻ, വി.എസ്.ചന്ദ്രശേഖരൻ, ഹേമചന്ദ്രൻ തറയിൽ, നടേശൻ തറയിൽ, ഉദയൻ തറയിൽ, സിദ്ധാർത്ഥൻ തറയിൽ, ഉമേശൻ, രാജൻ തറയിൽ, ബാബു നെല്ലിക്കത്തറ, സജ്നി ആനന്ദൻ, റിതിക സ്നേഹൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ.ആർ.സത്യൻ സ്വാഗതവും ഗീതസതീശ് നന്ദിയും പറഞ്ഞു.