mar

കുന്നംകുളം: ഓട്ടോഡ്രൈവർക്ക് നേരെയെത്തിയ ബൈക്ക് യാത്രികരായ യുവാക്കളുടെ അമിതവേഗം ചോദ്യം ചെയ്തതിനെ തുടർന്ന് 72 കാരനായ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. പരുവക്കുന്ന് പിലാക്കൽ യൂസഫിനാണ് യുവാക്കളുടെ മർദ്ദനമേറ്റത് . റോഡിൽ യുവാക്കളും യൂസഫും തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടയിൽ യൂസഫിനെ മർദ്ദിക്കുകയും മർദ്ദനത്തിനിടെ പിറകോട്ടു വീണ യൂസഫിന്റെ കാലിന്റെ എല്ല് പൊട്ടുകയും ചെയ്തു. പരിക്കേറ്റ യൂസഫിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. മർദ്ദനം കണ്ട് ഓടിയെത്തിയ നാട്ടുകാരെ കണ്ട് ബൈക്കിലുള്ളവർ രക്ഷപ്പെടുകയായിരുന്നു.