rk7
പി.കെ. ഗോപാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മതിലകത്ത് നടന്ന സി.പി.ഐയുടെ ശക്തിപ്രകടനം.

കയ്പമംഗലം: പി.കെ. ഗോപാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മതിലകത്ത് സി.പി.ഐയുടെ ശക്തിപ്രകടനം. സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി മതിലകത്ത് സ്വന്തമാക്കിയ നാല് സെന്റ് സ്ഥലത്താണ് പി.കെ. ഗോപാലകൃഷ്ണൻ സ്മാരക മന്ദിരം നിർമ്മിച്ചിട്ടുള്ളത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിനു മുന്നോടിയായാണ് വൻ ശക്തിപ്രകടനം നടന്നത്. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. വിവിധ ലോക്കൽ കമ്മിറ്റികളുടെ ബാനറുകൾക്ക് കീഴിൽ താളമേളങ്ങളും കലാരൂപങ്ങളുമൊക്കെ അണിനിരത്തിയായിരുന്നു പ്രകടനം. ഇ.ടി. ടൈസൺ എം.എൽ.എ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, എം.ആർ. ജോഷി, സി.കെ. ഗോപിനാഥൻ, തിലകൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.