
തളിക്കുളം : പട്ടികജാതി സംവരണം നിലനിറുത്തണമെന്ന് പടന്ന മഹാസഭ സംസ്ഥാന കമ്മറ്റിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. സംവരണം അട്ടിമറിക്കുന്ന നടപടിയിൽ വിവിധ പട്ടികജാതി സംഘടനകൾ രൂപീകരിച്ച സംവരണ സംരക്ഷണ സമിതിയുമായി യോജിച്ച് സമര രംഗത്തിറങ്ങാനും തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് സി.വി.മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മുല്ല, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.എസ്.സുനിൽകുമാർ, അമ്പാടികൃഷ്ണൻ, അശോകൻ, ബാലകൃഷ്ണൻ മലപ്പുറം, സുഭാഷ് അമ്മാടം, സുഭാഷ് എന്നിവർ സംസാരിച്ചു.