1

തൃശൂർ : 'ഭരണഘടനാ സാക്ഷരത' എന്ന പഠന പദ്ധതിയുടെ ഭാഗമായി കേരള ഹിസ്റ്റോറിക്കൽ റിസർച്ച് സൊസൈറ്റി ദേശീയ സെമിനാർ സംഘടിപ്പിക്കും. നാളെ വൈകിട്ട് നാലിന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ പ്രഭാഷകൻ ഡോ.കെ.ഗോപകുമാർ 'സാമ്പത്തിക ഫെഡറലിസത്തിന്റെ മൗലിക പ്രശ്‌നങ്ങൾ: ഒരു ഭരണഘടന അന്വേഷണം' എന്ന വിഷയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തും. സംവാദത്തിൽ അഡ്വ.സൗരഭ്യ സംസാരിക്കും. കേരള മീഡിയ അക്കാഡമി ഡയറക്ടർ കെ.രാജഗോപാൽ മോഡറേറ്ററാകും. തൃശൂർ സെന്റ് മേരീസ് കോളേജ് ചരിത്ര വകുപ്പ് മുൻമേധാവി പ്രൊഫ.കാതറിൻ ജമ്മ അദ്ധ്യക്ഷത വഹിക്കും.