
തൃശൂർ : പുതൂർക്കര ദേശീയ വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കഥാകൃത്ത് എൻ.രാജൻ വിശിഷ്ടാതിഥിയായി. സംഗീത സംവിധായാകനായ സന്തോഷ് ഈച്ചരത്ത്, സംരംഭകനായ സജീവ് കോളങ്ങാട്ട് എന്നിവരെയും മുൻകാല വായനശാലാ ഭാരവാഹികളെയും ആദരിച്ചു. വായനാമത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ മേഫി ഡെൽസൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ജി.ജയപ്രകാശ്, ബിജു ഫ്രാൻസിസ്, എം.നന്ദകുമാർ, ഈച്ചരത്ത് ബാലചന്ദ്രൻ, എം.വിനോദ് എന്നിവർ പ്രസംഗിച്ചു.