award

തൃശൂർ: പ്രൊഫ. വി. അരവിന്ദാക്ഷൻ പുരസ്‌കാരം മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 15ന് സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ വിതരണം ചെയ്യും. എം.എ. ബേബി, പ്രൊഫ. കെ. സച്ചിദാനന്ദൻ, പ്രൊഫ. സി. വിമല, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവരായിരുന്നു അവാർഡ് നിർണയസമിതി അംഗങ്ങൾ. മുൻവർഷങ്ങളിൽ സാഹിത്യകാരൻ പ്രൊഫ. കെ. സച്ചിദാനന്ദൻ, സംഗീതജ്ഞൻ ടി.എം.കൃഷ്ണ, ചരിത്രകാരി ഡോ. റൊമീള ഥാപ്പർ, സാമൂഹിക ശാസ്ത്രജ്ഞൻ ഡോ. ആനന്ദ് തെൽതുംബ്‌ദെ, ഡോ.ഗഗൻദീപ് കാംഗ്, അടൂർ ഗോപാലകൃഷ്ണൻ, ആർ. രാജഗോപാൽ എന്നിവർക്കായിരുന്നു പുരസ്‌കാരം.