
കൊടുങ്ങല്ലൂർ : പുലിറ്റ്‌സർ ബുക്‌സ് വസുമതി കവിതാ പുരസ്‌കാരം 2024 കൃതികൾ ക്ഷണിക്കുന്നു. കവയത്രിയും അദ്ധ്യാപികയുമായിരുന്ന സി.കെ.വസുമതി ടീച്ചറുടെ സ്മരണയ്ക്കായി ബന്ധുക്കളുടെ സഹകരണത്തോടെ പുലിറ്റ്‌സർ ബുക്‌സ് ഏർപ്പെടുത്തിയ കവിതാ പുരസ്‌കാരത്തിനായി ആദ്യ സമാഹാരം മാത്രം പുറത്തിറക്കിയ സ്ത്രീ കവയിത്രികളുടെ കവിതകൾ ക്ഷണിക്കുന്നു. 2022, 23, 24 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ 2024 ഒക്ടോ. 30ന് മുമ്പ് അയക്കാൻ താത്പ്പര്യപ്പെടുന്നു. 11,111 രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. പുസ്തകം അയക്കേണ്ട വിലാസം : പുലിറ്റ്‌സർ ബുക്‌സ്, തെക്കെ നട, കൊടുങ്ങല്ലൂർ 680664. ഫോൺ : 9895819562.