
തൃശൂർ : കുടുംബശ്രീ മിഷൻ ന്യൂട്രിമിക്‌സ് യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ലാഭകരമാക്കും വിധം പ്രവർത്തനം ക്രമീകരിക്കാനും നിലവിലെ പോരായ്മകൾ ദൂരീകരിക്കാനുമായി ദ്വിദിന റെസിഡൻഷ്യൽ കപ്പാസിറ്റി ബിൽഡിംഗ് പരിശീലനം തൃശൂർ ഡി.ബി.സി.എൽ.സിയിൽ ആരംഭിച്ചു. അഞ്ച് ജില്ലകളിലെ നിരവധി യൂണിറ്റുകൾ പങ്കെടുക്കുന്ന പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ.യു.സലിൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് കീഴിൽ അഫിലിയേറ്റ് ചെയ്ത് തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുടുംബശ്രീ എം.ഇ.സി സംരംഭമായ വി ഹെൽപ്പിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ്. 17 വരെയാണ് പരിശീലനം.