കയ്പമംഗലം : കയ്പമംഗലം ഫിഷർമെൻസ് സഹകരണ ബാങ്ക് യാത്രഅയപ്പ് സമ്മേളനം ഫിഷറീസ് ഡെവലപ്പ്‌മെന്റ് ഓഫീസർ പ്രദീപ് ഉദ്ഘാടനം ചെയ്തു. ബാങ്ക് സർവീസിൽ നിന്ന് വിരമിക്കുന്ന സി.കെ. മിനിക്ക് ഭരണസമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും ഉപഹാരങ്ങൾ സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.ആർ. രാജേന്ദ്രൻ അദ്ധ്യക്ഷനായി. സഹകരണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ എം.ഡി. രഘു, മുൻ സെക്രട്ടറി കെ.ആർ. സരിത, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ സജിമോൻ, വൈസ് പ്രസിഡന്റ് ഹേമ തമ്പി, ഡയറക്ടർ വാട്‌സൺ, കെ.സി.ഇ.എഫ് കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറി സലീമുദീൻ, ബ്രാഞ്ച് മാനേജർ സഹജാത്മൻ, സ്റ്റാഫ് സെക്രട്ടറി ഷിജു, സി.കെ. മിനി, സെക്രട്ടറി കെ.ബി. ആത്മാനുജൻ, പി.ജി. സത്യപ്രകാശ് എന്നിവർ സംസാരിച്ചു.