1

തൃശൂർ: കേരള കാർഷിക സർവകലാശാല യൂണിയൻ 2023-24 'അലോഘ' സംഘടിപ്പിക്കുന്ന 'കലിക' ഇന്റർ കോളേജിയേറ്റ് ആർട്‌സ് ഫെസ്റ്റിന് കാർഷിക സർവകലാശാല ആസ്ഥാനത്ത് തിരശ്ശീല ഉയർന്നു. ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറരയ്ക്ക് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. വൈസ് ചാൻസലർ ഡോ.ബി.അശോക്, അഭിരാം രാധാകൃഷ്ണൻ, ഡോ.ടി.കെ.കുഞ്ഞാമു, എൻ.കെ.ബേസിൽ, എസ്.സമ്പത്ത്, ഡോ.ബിനു എൻ.കമലോൽഭവൻ, എസ്.അഭിഷേക്, ഡോ.എ.പ്രേമ തുടങ്ങിയവർ സംസാരിക്കും. കലോത്സവം ഒക്ടോബർ നാല് വരെ നീണ്ടുനിൽക്കും.സർവകലാശാലയുടെ കീഴിലുള്ള 11 കോളേജുകൾ 68 ഇനങ്ങളിൽ മാറ്റുരയ്ക്കും. ഒന്നാം സ്ഥാനത്തിന് എവർ റോളിംഗ് ട്രോഫി 'സുവർണ കന്യക' രണ്ടാം സ്ഥാനത്തിന് 'വെള്ളിക്കുതിര'യും ട്രോഫിയായി നൽകും.