
തൃശൂർ: വനം - വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പീച്ചി വന വികസന ഏജൻസിയുടെ സഹകരണത്തോടെ മാദ്ധ്യമപ്രവർത്തകർക്കായി 'വന സമീക്ഷ' ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തൃശൂർ സെന്റർ സർക്കിൾ ഡോ.ആർ.ആടലരശൻ ഉദ്ഘാടനം ചെയ്തു. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ വി.ജി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈൽഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് ജെ.മേനാച്ചേരി, ഡോ.പി.എസ്.ഈസ, ഡോ.എ.വി.സന്തോഷ് കുമാർ, സി.എ.അബ്ദുൾ ബഷീർ എന്നിവർ ക്ലാസെടുത്തു. എ.ഒ. സണ്ണി മോഡറേറ്ററായി. എം.വി.വിനീത, സുമു സ്‌കറിയ, കെ.എം.മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.